2017, ജൂൺ 27, ചൊവ്വാഴ്ച

digital lesson plan 5

Name : ശ്രുതി . കെ. ജി
Subject : physics
Unit : കാന്തികത
Standard :8
Topic : കാന്തികമണ്ഡലം
Duration :40 മിനിറ്റ്

Theme :
നിരീക്ഷണം ,നിഗമനത്തിലെത്തൽ ,വിലയിരുത്തൽ ,ആശയരൂപീകരണം എന്നിവയിലൂടെ കാന്തികമണ്ഡലം , കാന്തികബലരേഖ,കാന്തിക ഫ്ലക്സ് സാന്ദ്രത എന്നിവയെക്കുറിച്ചു അറിയുന്നതിന്.

Learning Outcomes :
കാന്തിക മണ്ഡലം ,കാന്തിക ബലരേഖ ,കാന്തിക ഫ്ലക്സ് സാന്ദ്രത എന്നിവ എന്തെന്ന് വിശദീകരിക്കാൻ കഴിയുന്നു.

Concepts :
കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കല്പികരേഖയാണ് കാന്തിക ബലരേഖ .

യൂണിറ്റ് വിസ്തീർണത്തിൽ കടന്നുപോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ലക്സ് സാന്ദ്രത .

ഒരു കാന്തത്തിനു ചുറ്റും എല്ലാ തലങ്ങളിലും കാന്തികപ്രഭാവം അനുഭവപ്പെടുന്നു. ഈ മേഖലയാണ് അതിന്റെ കാന്തിക മണ്ഡലം .

Process  skills :
നിരീക്ഷണം ചെയ്യൽ , ആശയം രൂപീകരിക്കൽ , വിശകലനം ചെയ്യൽ ,ചർച്ച ചെയ്യൽ ,ആശയരൂപീകരണം നടത്തൽ .

Learning aids :
ചിത്രങ്ങൾ , വീഡിയോകൾ ,URL വെബ്സൈറ്റുകൾ .

Pre - requisites :
കാന്തസവിശേഷതകളെ കുറിച്ചുള്ള മുന്നറിവ് .

കാന്തസൂചി , അതിന്റെ ഉപയോഗം എന്നിവയെ കുറിച്ചുള്ള  പരിചയം .


Introductory phase :
പാഠഭാഗത്തെക്കുറിച്ചു ധാരണ ഉണ്ടാക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ പോയി വീഡിയോ കാണുക .
https://youtu.be/j8XNHlV6Qxg
 താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ചിത്രങ്ങൾ വിശകലനം ചെയ്യുക .
https://goo.gl/images/78Fw7r

ക്രോഡീകരണം :
ഒരു കാന്തത്തിനു ചുറ്റും എല്ലാ തലങ്ങളിലും കാന്തിക പ്രഭാവം അനുഭവപ്പെടുന്നുണ്ട് .ഈ മേഖലയാണ് അതിന്റെ കാന്തിക മണ്ഡലം .

Review ur mind :
കാന്തത്തിനു ചുറ്റും ഇരുമ്പു പൊടികൾ കൂടുതൽ പറ്റിപ്പിടിച്ചിരിക്കുന്നതു ഏതെല്ലാം ഭാഗത്താണ് ?

Developmental phase :
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ബാർകാന്തത്തിനു ചുറ്റും കാന്തിക ബലരേഖകൾ വരക്കുന്നതെങ്ങനെ എന്ന് മനസിലാക്കൂ .
https://youtu.be/fghLhJe1JLY
https://goo.gl/images/27zyuD
https://goo.gl/images/j3zakF

ക്രോഡീകരണം :
കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കല്പിക രേഖയാണ് കാന്തിക ബലരേഖ .
കാന്തത്തിനു പുറത്തു കാന്തിക ബലരേഖകളുടെ ദിശ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണധ്രുവത്തിലേക്കാണ്.
കാന്തത്തിനകത്തു ദക്ഷിണധ്രുവത്തിൽ നിന്ന് ഉത്തരധ്രുവത്തിലേക്കാണ് .
യൂണിറ്റ് പരപ്പളവിൽ  കടന്നുപോകുന്ന കാന്തിക ബലരേഖകളുടെ എണ്ണമാണ് ആ സ്ഥാനത്തുള്ള കാന്തിക ഫ്ലക്സ് സാന്ദ്രത .

Review ur mind :
കാന്തിക ബലരേഖകളുടെ ദിശ കാന്തത്തിനകത്തും പുറത്തും  എപ്രകാരമാണ് ?
കാന്തിക ഫ്ലക്സ് സാന്ദ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ ?

Concluding phase :
താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു കാന്തത്തിന്റെ സജാതീയ ധ്രുവങ്ങളും വിജാതീയ ധ്രുവങ്ങളും അടുത്ത് വരുമ്പോൾ കാന്തിക ബലരേഖകൾ എങ്ങനെ ആണെന്ന് മനസിലാക്കൂ .
https://youtu.be/koOqN2bmESU
https://goo.gl/images/29HYcU
https://goo.gl/images/ChtnEc

ക്രോഡീകരണം :
കാന്തികബലരേഖകൾക്കു പരസ്പരം ഖണ്ഡിക്കുന്നില്ല .

Review ur mind :
കാന്തികബലരേഖകളുടെ പ്രത്യേകതകൾ എന്തെല്ലാം?

Follow up activities :
 വ്യത്യസ്ത രീതിയിൽ രണ്ടു ബാർകാന്തങ്ങൾ ക്രമീകരിച്ചു  വരക്കുക . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ