2017, ജൂൺ 25, ഞായറാഴ്‌ച

digital lesson plan 4

Name : ശ്രുതി .കെ.ജി
Subject : രസതന്ത്രം
Standard :9
Unit :അലോഹങ്ങൾ
Topic :ഓസോൺ
Duration :40 മിനിറ്റ്

Theme :
നിരീക്ഷണം, പരീക്ഷണം , ചർച്ച ചെയ്യൽ , നിഗമനത്തിലെത്തൽ , ആശയരൂപീകരണം എന്നിവയിലൂടെ ഓസോൺ , ഓസോൺപാളിയുടെ ശോഷണം എന്നിവയെ കുറിച്ച് മനസിലാക്കുന്നതിന് .

Learning outcomes :
ഓസോൺവാതകത്തിന്റെ പ്രാധാന്യവും  അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി  നിലനിൽക്കുന്ന പ്രവർത്തനവും വിശദീകരിക്കാൻ കഴിയുന്നു .

ഓസോൺപാളിയുടെ ശോഷണത്തിനുള്ള കാരണവും  പരിഹാരമാർഗങ്ങളും വിശദീകരിക്കാൻ കഴിയുന്നു .

Concepts :
മൂന്നു ഓക്സിജൻ ആറ്റങ്ങൾ ചേർന്ന തന്മാത്രയാണ് ഓസോൺ .

 ഓക്സിജൻ - ഓസോൺ ചാക്രിയ പ്രവർത്തനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി നിലനിൽക്കുന്നു .

Process skills :
നിരീക്ഷണം നടത്തൽ ,ചർച്ച ചെയ്യൽ , വിശകലനം  ചെയ്യൽ ,ആശയരൂപീകരണം നടത്തൽ .

Learning aids :
വീഡിയോകൾ ,URL വെബ്സൈറ്റുകൾ

Pre - requisites :
ഓക്സിജനെ കുറിച്ചുള്ള മുന്നറിവ്
വിവിധ അന്തരീക്ഷ  ഘടകങ്ങളെ കുറിച്ചുള്ള അറിവ്

Introductory phase :
 താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി  പഠിക്കാൻ പോകുന്ന ഭാഗത്തെ മുൻപ് പഠിച്ച ആശയങ്ങളുമായി താരതമ്യപ്പെടുത്തുക .
https://youtu.be/5jX92dt0Rm8
https://goo.gl/images/uTrHN8

ക്രോഡീകരണം :
മൂന്നു ഓക്സിജൻ ആറ്റങ്ങൾ ചേർന്ന തന്മാത്രയാണ് ഓസോൺ

Review your mind :
ഓസോൺ തന്മാത്രയുടെ ഘടന ചിത്രീകരിക്കുക ?

ഓക്സിജൻ   തന്മാത്രയും ഓസോൺ തന്മാത്രയും  തമ്മിലുള്ള വ്യത്യാസം എന്താണ് ?

Developmental phase :
താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ കടന്നു പോയി ഓസോൺ -ഓക്‌സിജൻ ചാക്രിയ പ്രവർത്തനത്തെ കുറിച്ച് മനസിലാക്കാൻ ശ്രമിക്കുക .
https://youtu.be/WE3y1Gj2dec

ക്രോഡീകരണം :
അന്തരീക്ഷത്തിലെ ഓക്‌സിജൻ ഊർജം കൂടിയ അൾട്രാ വയലറ്റ് വികിരണങ്ങളെ  ആഗിരണം ചെയ്തു വിഘടിക്കുന്നു . ഇങ്ങനെ ഉണ്ടാകുന്ന ഓക്‌സിജൻ ആറ്റങ്ങൾ സംയോജിച്ചു ഓസോൺ തന്മാത്രയായി മാറും .
ഓസോൺ ഊർജം കുറഞ്ഞ അൾട്ര വയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്തു വീണ്ടും ഓക്‌സിജനായി മാറുന്നു .
ഈ ചാക്രിയ പ്രവർത്തന ഫലമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് സ്ഥിരമായി നിലനിൽക്കുന്നു .

Review ur mind :
അന്തരീക്ഷത്തിൽ ഓസോൺ കൂടുതലായി കാണപ്പെടുന്നതെവിടെ ?

ഓസോൺ പാളി ഭൂമിയുടെ രക്ഷാകവചം ആകുന്നതെങ്ങനെ ?

Concluding phase :
താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി ഓസോൺ ശോഷണത്തെ പറ്റി മനസിലാക്കൂ .
https://youtu.be/EAuPBlISwC0
https://youtu.be/Utuv1TU2jxA

ക്രോഡീകരണം :
ഓസോൺ ശോഷണത്തിന്റെ കാരണങ്ങളെ പറ്റിയും അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക -ആരോഗ്യ  പ്രശ്നങ്ങളെ പറ്റിയും മനസിലാക്കുന്നു .

Review ur mind :
ഓസോൺ പാളിക്കു  ശോഷണം സംഭവിക്കുന്നതെങ്ങനെ ?

Follow up activities :
ഓസോൺ ശോഷണം തടയാനുള്ള മാർഗങ്ങൾ കണ്ടെത്തി ഒരു പവർപോയിന്റ്‌ സ്ലൈഡ് നിർമിക്കുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ