2017, ജൂൺ 23, വെള്ളിയാഴ്‌ച

digital lesson plan 2

Name :ശ്രുതി.കെ.ജി
Subject : രസതന്ത്രം
Standard : 8
Unit :രാസമാറ്റങ്ങൾ
Topic : വൈദ്യുതലേപനം
Duration : 40 മിനിറ്റ്

Theme :
നിരീക്ഷണം പരീക്ഷണം ആശയരൂപീകരണം നിഗമനത്തിലെത്തൽ എന്നിവയിലൂടെ വൈദ്യുത ലേപനത്തെ  കുറിച്ച് മനസിലാകുന്നതിന് .

Learning outcomes :
വിവിധ വസ്തുക്കളിൽ വൈദ്യുതലേപനം നടത്താൻ കഴിയുന്നു .

Concepts :
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണം ഉണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്നു . ഈ പ്രക്രിയയെ വൈദ്യുതലേപനം എന്ന് പറയുന്നു .

വൈദ്യുതലേപനം ഒരു വൈദ്യുതരാസപ്രവർത്തനം ആണ് .

Process  skills :
നിരീക്ഷണം നടത്തൽ, ചർച്ച ചെയ്യൽ, വിശകലനം ചെയ്യൽ , ആശയ രൂപീകരണം

Learning  Aids :
ചിത്രങ്ങൾ , വീഡിയോകൾ , URL വെബ്‌സൈറ്റുകൾ .

Pre-requisites :
വൈദ്യുതരാസപ്രവർത്തനങ്ങളെ കുറിച്ചുള്ള മുന്നറിവ്
വിവിധ തരം ലോഹങ്ങളെ കുറിച്ചുള്ള മുൻധാരണ .

Introductory phase :
പഠിക്കാൻ പോകുന്ന ഭാഗത്തെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കാനായി താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ശ്രദ്ധാപൂർവം കാണുക .
https://www.teachertube.com/mobile/video/electroplating-282914

ക്രോഡീകരണം :
വൈദ്യുത ലേപനം ഒരു വൈദ്യുതരാസപ്രവർത്തനം ആണ് .ലോഹവസ്തുക്കളിൽ ആവരണം ഉണ്ടാക്കുന്നതിനാണു ഇത് ഉപയോഗിക്കുന്നത് .

Review ur mind :
വൈദ്യുത ലേപനം ഏത് തരം രാസപ്രവർത്തനം ആണ് ?
വൈദ്യുത ലേപനം എന്നാൽ എന്താണ് ?

Developmental phase :
താഴെ തന്നിരിക്കുന്ന ലിങ്കുകളിലൂടെ കടന്നു പോയി വൈദ്യുത ലേപനത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുക .
https://youtu.be/LbpwocW8Rgw
https://youtu.be/qI6YY634MOA

ക്രോഡീകരണം :
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണം ഉണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയയെ വൈദ്യുത ലേപനം എന്ന് പറയുന്നു.
വൈദ്യുത ലേപനം ചെയ്യേണ്ട വസ്തു ബാറ്ററിയുടെ നെഗറ്റീവ് പോളിനോടും പൂശേണ്ട ലോഹം ബാറ്ററിയുടെ പോസിറ്റീവ് പോളിനോടും ബന്ധിപ്പിക്കണം .

Review  ur mind :
വൈദ്യുത  ലേപനത്തിനു ഉദാഹരണം എഴുതുക ?

വൈദ്യുത ലേപനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ ?

Concluding phase :

താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ പോയി വിവിധ ലോഹങ്ങളിൽ വൈദ്യുത ലേപനം നടത്തുന്നതെങ്ങനെ എന്ന് മനസിലാക്കുക .
https://youtu.be/3BuYay7reds
https://youtu.be/OxhCU_jBiOA

ക്രോഡീകരണം:
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ ആവരണം ഉണ്ടാക്കുന്നതിനു വൈദ്യുത ലേപനം പ്രയോജനപ്പെടുത്താം .

Review  ur  mind :
ഒരു പ്രത്യേക ലോഹം കൊണ്ട് ആവരണം ചെയ്യണമെങ്കിൽ അതിനുള്ള ഇലക്ട്രോലൈറ്റും ഇലക്ട്രോഡുകളും തിരഞ്ഞെടുക്കുന്നതെങ്ങിനെ ?

ഇരുമ്പുവളയിൽ വെള്ളി പൂശുന്നതിന്റെ പ്രവർത്തനത്തിന്റെ ഡയഗ്രം ചിത്രീകരിക്കുക ?

Follow up activities :
വിവിധ ലോഹങ്ങളിൽ വൈദ്യുത ലേപനം നടത്തുന്നതിനെ കുറിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ശേഖരിച്ചു ഡിജിറ്റൽ ആൽബം തയ്യാറാക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ